woman
മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ലോക വനിതാ ദിനാഘോഷം

മൂവാറ്റുപുഴ: നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ, ഐ.സി.ഡി.എസ്, ജാഗ്രതാസമിതി, ആശാവർക്കർമാർ എന്നിവരുടെ സംയുക്ത സഹകരണത്തോടെ ലതാപാർക്കിലെ തുറന്ന വേദിയിൽ ലോക വനിതാദിനാഘോഷം സംഘടിപ്പിച്ചു. ഡോ. ആനി ഉതുപ്പാൻ, അഡ്വ. ഷായിഷ, സി.ഡി.എസ് ചെയർപഴ്സൺ പി.പി. നിഷ, നഗരസഭ ശുചീകരണ തൊഴിലാളി പി.കെ. കുമാരി, തൊഴിലുറപ്പ് തൊഴിലാളി ഐഷ മക്കാർ, ഓട്ടോറിക്ഷാ തൊഴിലാളി ലിജിമോൾ, വിദ്യാർത്ഥിനി അഭിശ്രീ, പ്രൊഫ. ഹേമ വിജയൻ, ഹരിത സേനാംഗം അമ്പിളി രാജൻ, അദ്ധ്യാപിക കമലമ്മ, മുൻ കൗൺസിലർ ശാന്താ സുകുമാരൻ, മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റ് സംസ്ഥാന ചാമ്പ്യൻ ഫെസി മോട്ടി, അങ്കണവാടി അദ്ധ്യാപിക സതീദേവി, മുനിസിപ്പൽ കൗൺസിലർ ലൈല ഹനീഫ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപഴ്സൺ രാജശ്രീ രാജു അദ്ധ്യക്ഷയായി. നഗരസഭ ചെയർമാൻ പി.പി. എൽദോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അജി മുണ്ടാട്ട്, പി.എം. അബ്ദുൾ സലാം, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, കൗൺസിലർ ജോയിസ് മേരി ആന്റണി, മുനിസിപ്പൽ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.

വനിതകളുടെ സമ്മേളനം, കലാസന്ധ്യ എന്നിവ നടത്തി. തുടർന്ന് സ്ത്രീകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു. പാർക്കിൽ നിന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നഗരത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിലൂടെ നടന്ന് കച്ചേരിത്താഴത്തുളള ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ഒത്തുചേർന്ന് സ്ത്രീസുരക്ഷാ പ്രതിജ്ഞയോടെ പിരിഞ്ഞു.

 മുളവൂർ എം എസ് എം സ്കൂളിൽ അന്താരാഷ്ട്ര വനിതാദിനം മെമ്പർ ഇ എം ഷാജി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ എം എം അലി സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് ഇ എം സൽമത്ത് സ്വാഗതം പറഞ്ഞു. ഡോ. വിജയലക്ഷ്മി, മൂവാറ്റുപുഴ സ്റ്റേഷനിലെ പിങ്ക് പൊലീസ് ഓഫീസർമാരായ ബിന്ദു, അജന്തി, സജന, എ.ഡി.എസ് ചെയർപേഴ്സൺ ലീലാമ്മ, ജനറൽ ഹോസ്പിറ്റലിലെ ഫാർമസിസ്റ്റുമാരായ സജീന, ജസ്ന, ഹരിതസേനാ അംഗങ്ങൾ, അദ്ധ്യാപികമാർ, അനദ്ധ്യാപികമാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. വനിതാദിന സന്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകളും പ്ളക്കാർഡുകളും നിർമ്മിച്ച് വിദ്യാർത്ഥികളും പങ്കാളികളായി.