കൊച്ചി: കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് (സി.ഒ.എ) 13ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ ഓപ്പറേറ്റർമാർക്കും ബ്രോഡ്കാസ്റ്റേഴിനുംവേണ്ടി ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. കെ.ജെ. മാക്‌സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹിയും കൗൺസിലറുമായ സി.ആർ. സുധീർ, കെ.വി. വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.