
ആലുവ: കേരള മഹിളാസംഘം ജില്ലാ കമ്മിറ്റി സാർവദേശീയ വനിതാ ദിനാചരണവും മഹിളാ സംഘം നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന സി.കെ. ഓമനയുടെ നാലാം ചരമവാർഷിക ദിനാചരണവും സംഘടിപ്പിച്ചു. ദേശീയ മഹിളാ ഫെഡറേഷൻ വൈസ് പ്രസിഡന്റ് കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, സി.കെ.ഓമന അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് മല്ലിക സ്റ്റാലിൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്.ശ്രീകുമാരി, ജില്ലാ പഞ്ചായത്ത് അംഗം റൈജ അമീർ, എ.ഷംസുദ്ദീൻ, ഷംല നിസാം, ബ്യുല നിക്‌സൺ, സീന ബോസ്, സജിനി തമ്പി, മോളി വർഗീസ്, ബീന കോമളൻ എന്നിവർ സംസാരിച്ചു.