വൈപ്പിൻ: സ്ത്രീവിമോചനം സാദ്ധ്യമാകാൻ സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥ സംജാതമാകണമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ അയ്യമ്പിള്ളി റാംസ് കോളേജിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.നിബിൻ അദ്ധ്യക്ഷനായി. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷവും സ്ത്രീസമൂഹവും എന്ന വിഷയത്തിൽ എഴുത്തുകാരി തസ്മിൻ ശിഹാബ് പ്രഭാഷണം നടത്തി. ശ്രീജ ആർ. പിള്ള, വനിതാസെൽ കൺവീനർ എ. ആർ. സായൂജ്യ, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ പി.ആർ.ലിധ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഡോ.ജിയോ പോൾ , യൂത്ത് കോ-ഓർഡിനേറ്റർമാരായ എൻ.എസ്.സൂരജ്, എ. എ. സാദിഖ്, കെ. എം. മധു എന്നിവർ നേതൃത്വം നൽകി.