photo
പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ ഖാദി വിപണനമേള ജില്ലാ പഞ്ചായത്ത് മെമ്പർ എം.ബി ഷൈനി ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിൽ ആരംഭിച്ച ഖാദി വിപണനമേള ജില്ലാ പഞ്ചായത്ത് മെമ്പർ എം.ബി ഷൈനി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് അസി.സെക്രട്ടറി കെ.ബി ലിസിക്ക് വസ്ത്രങ്ങൾ നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ആദ്യവില്പന നിർവഹിച്ചു. ഖാദി വി.ഐ.ഒ ലതീഷ്, ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.വി.എബ്രഹാം, സെക്രട്ടറി കെ.എസ്.അജയകുമാർ എന്നിവർ പ്രസംഗിച്ചു. സമാപനസമ്മേളനം 15 ന് വൈകിട്ട് 3.30 ന് ഖാദി ബോർഡ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. മേളയിൽ ഖാദിവസ്ത്രങ്ങൾക്ക് സർക്കാർ നൽകുന്ന 30 ശതമാനം റിബേറ്റിന് പുറമേ ബാങ്ക് അംഗങ്ങൾക്ക് 20 ശതമാനം റിബേറ്റ് കൂടി നൽകും. അംഗങ്ങളുടെ കുടുംബത്തിന് 3000 രൂപയുടെ വസ്ത്രം വാങ്ങുന്നതിനാണ് ഡിസ്‌ക്കൗണ്ട് നൽകുന്നത്.