വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ ചെറുകിട നാമമാത്ര കർഷകർക്കുള്ള സൗജന്യ കാർഷിക വൈദ്യുതി പദ്ധതിയിൽ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന കർഷകർ 15നുമുമ്പ് പുതുക്കണം. 2021 - 22 സാമ്പത്തികവർഷത്തെ സ്ഥലത്തിന്റെ നികുതിരസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷി സ്ഥലത്തിന്റെ വൈദ്യുതിബിൽ, കൺസ്യൂമർ നമ്പർ എന്നീ രേഖകളുമായി കൃഷിഭവനിൽ എത്തണം. യഥാസമയം പുതുക്കൽ നടപടി സ്വീകരിക്കാത്തവരെ പദ്ധതിയിൽനിന്ന് ഒഴിവാക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.