
തൃക്കാക്കര: വനിത ദിനാഘോഷത്തിന്റെ ഭാഗമായി കാക്കനാട് കെ.ബി.പി.എസിൽ വനിതകളുടെ നേതൃത്വത്തിൽ പാഠപുസ്തകം അച്ചടിച്ചു. പ്രസിലെ നാല് പ്രിന്റിംഗ് യൂണിറ്റുകളിൽ ഒന്നിലെ അച്ചടി പൂർണ്ണമായും വനിതകളുടെ നിയന്ത്രണത്തിലായിരുന്നു. ഒൻപതുപേരടങ്ങുന്ന സംഘമാണ് പ്രിന്റിംഗ് നിയന്ത്രിച്ചത്. രാവിലെ ഏഴുമണിമുതൽ മൂന്ന് മണിവരെയുളള ഷിഫ്റ്റിലായിരുന്നു പ്രവർത്തനം. സിംഗിൾ കളറിൽ ഇവർ എൺപതിനായിരം കോപ്പി പ്രിന്റിംഗ് പൂർത്തിയാക്കി. മെഷ്യൻ ഓപ്പറേറ്റർ സ്കൈലൂ ആന്റണി,മെഷ്യൻ അസി. സ്മിത അനൂപ്,ഹെൽപേർമാരായ വാസന്തി,രേഖ,ബിന്ധ്യ,സൗദബി,ശ്രുതി,ഷാനിമ,സുബീനാമോൾ അടങ്ങുന്ന വനിതകളാണ് അച്ചടിക്ക് നേതൃത്വം നൽകിയത്.