photo
കേരളസ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ വൈപ്പിൻബ്ലോക്ക് വനിതാ സാംസ്‌കാരിക സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസിസോമൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വൈപ്പിൻ ബ്ലോക്ക് വനിതാ സാംസ്‌കാരിക സമ്മേളനം എടവനക്കാട് സഹകരണബാങ്ക് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ എൻ.അമ്മിണി ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.എ.വർഗീസ്, ജ്യോതി, എം.സി. അമ്മിണി, കെ.എ. അമ്മിണി, സ്റ്റെല്ല ജോസഫ്, കെ.ഐ. കുര്യാക്കോസ്, ഓമന മുരളീധരൻ എന്നിവർ പ്രസംഗിച്ചു.