paravur-court-vanitah-day
വനിതാ അഭിഭാഷക കൂട്ടായ്മ സംഘടിപ്പിച്ച യംഗ് വുമൺ അസംബ്ളി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: സമൂഹത്തിൽനിന്ന് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നത് വൈവിദ്ധ്യമാർന്ന വെല്ലുവിളികളാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാര നിർദ്ദേശങ്ങളുമായി വനിതാ അഭിഭാഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ വനിതാദിനത്തിൽ സംഘടിപ്പിച്ച യംഗ് വുമൺ അസംബ്ളി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.ജി. പ്രീതി അദ്ധ്യക്ഷത വഹിച്ചു. അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്ന അഞ്ച് വനിതകളെ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ഹണി വർഗ്ഗീസ് ആദരിച്ചു. ശുചീകരണ തൊഴിലാളിയായ സീതാലക്ഷ്മി അമ്മാൾ, കൈത്തറിത്തൊഴിലാളി വിലാസിനി ഒലിയത്ത്, സെയിൽസ് ജീവനക്കാരി ഉഷാദേവി, കർഷക സതി നാണപ്പൻ, മത്സ്യത്തൊഴിലാളി രാധ എന്നിവരെയാണ് ആദരിച്ചത്. ഡോ ലീബ മോഡറേറ്ററായി.

മുൻസിഫ് എം.എൻ. സജിത, കെ.കെ. സാജിത, ജ്യോതി അനിൽകുമാർ, കെ.ആർ. പത്മകുമാരി, ടി.കെ. കവിത, ലിജി ഷാഹുൽ എന്നിവർ സംസാരിച്ചു. കോടതിയുടെ 210-ാം വാർഷികാഘാഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.