chakkochan

നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർക്കന്റയിൽ കോഓപ്പറേറ്റീവ് സൊസൈറ്റി വനിതാ ദിനത്തിൽ പ്രഖ്യാപിച്ച സ്വർണ്ണ നിധി പദ്ധതി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു.

രണ്ട് വർഷ കാലാവധിയിൽ ദിവസ കളക്ഷൻ സൗകര്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഒരു ലക്ഷം രൂപയുടെ സ്വർണ്ണം വരെ വാങ്ങുന്ന പദ്ധതിയാണ് മർക്കന്റയിൽ കോഓപ്പറേറ്റീവ് സൊസൈറ്റി നടപ്പിലാക്കിയത്. സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, ആർ. സരിത, ടി.എസ്. ബാലചന്ദ്രൻ, കെ.ജെ. പോൾസൺ, കെ.ജെ. ഫ്രാൻസിസ്, എം.ജെ. പരമേശ്വരൻ നമ്പൂതിരി, സുബൈദ നാസർ, ഷൈബി ബെന്നി, ആനി റപ്പായി, മോളി മാത്തുക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.