മൂവാറ്റുപുഴ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് സംവർത്തിക ആയുർവേദ ആശുപത്രി സംരംഭകയായ കെ.എ.ഷഹാനത്തിനെ ആദരിച്ചു. വേറിട്ട ജീവിത വഴിയിലൂടെ സഞ്ചരിച്ച് വിദ്യാർത്ഥിയായും വീട്ടമ്മയായും സംരംഭകയായും മികവ് തെളിയിച്ച തെളിമയാർന്ന വ്യക്തിത്വത്തിനുടമയാണ് മൂവാറ്റുപുഴ കുന്നുമ്മേക്കുടിയിൽ അഡ്വ. കെ.എച്ച്. ഇബ്രാഹിം കരീമിന്റെ ഭാര്യയായ ഷഹാനത്ത്.
സംവർത്തികയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഗംഗ സുനിൽകുമാർ ഷഹാനത്തിന് ഉപഹാരം നൽകി.
സ്ത്രീകൾക്കുള്ള കിടത്തി ചികിത്സയിൽ പരിമിതകാലത്തേക്ക് പ്രത്യേക ഇളവ് നൽകിക്കൊണ്ടുള്ള "സ്ത്രീ" പദ്ധതിയുടെ ഉദ്ഘാടനവും കെ.എ.ഷഹാനത്ത് നിർവ്വഹിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. കെ.എൻ.സുബ്രഹ്മണ്യൻ നമ്പൂതിരി, ഡോ. കണ്ണൻ യു., ഡോ. സൂരജ് പി.ആർ., ഡോ. ആർച്ച പ്രഭാകർ, ഡോ. ഗായത്രി വിശ്വനാഥ്, അജിത കെ.ആർ., ആൽഫി ധനീഷ്, സുകന്യ രാജു, ബീന രാജു എന്നിവർ സംസാരിച്ചു.