കൊച്ചി: മെൻസ്ട്രുവൽ കപ്പ് ഉപയോഗം ജനകീയമാക്കാൻ ബോധവത്കരണം ആവശ്യമാണെന്ന് പ്രശസ്ത സ്ത്രീരോഗ വിദഗ്ദ്ധ ഡോ.മായാദേവി എസ്.കുറുപ്പ് പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) നടന്ന ലോക വനിതാദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

മത്സ്യമേഖലയിലെ സംരംഭകയായ അതിഥി അച്യുതിനെയും സി.എം.എഫ്.ആർ.ഐയിലെ കരാർ ജീവനക്കാരിയായ വി.രമണിയെയും ചടങ്ങിൽ ആദരിച്ചു. സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ.എ. ഗാപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ഡോ. മറിയം പോൾ ശ്രീറാം, ഡോ. സന്ധ്യ സുകുമാരൻ, ഡോ. ലിവി വിൽസൻ എന്നിവർ പ്രസംഗിച്ചു.