തൃക്കാക്കര: ലോകവനിതാ ദിനത്തോടനുബന്ധിച്ച് എൻഡോമെട്രിയോസിസ് ക്ലിനിക്കും മെനോപ്പോസ് ക്ലിനിക്കും വിജയലക്ഷ്‍മി മെഡിക്കൽ സെന്ററിൽ ആരംഭിച്ചു. ഈ രണ്ട് ക്ലിനിക്കുകളുടേയും ഉദ്ഘാടനം സിനിമാ നിർമ്മാതാവ് സാന്ദ്രാ തോമസും സിനിമാതാരം ഭാമയും ചേർന്ന് നിർവ്വഹിച്ചു. ഗൈനക്ക് വിദഗ്ദ്ധ ഡോ.വിജയലക്ഷ്മിയുടെ നേതൃത്വത്തിലാണ് അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഈ ക്ലിനിക്കുകളുടെ പ്രവർത്തനം ആരംഭിച്ചത്. മാനേജിംഗ് ഡയറക്ടർ ഡോ.ദീപക് ഗോപകുമാർ, മെഡിക്കൽ ഡയറക്ടർ ഡോ.വിജയലക്ഷ്മി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യനിരക്കിൽ മാർച്ച് 10 മുതൽ 31 വരെ എൻഡോമെട്രിയോസിസ് ക്യാമ്പ് നടക്കും. രജിസ്റ്റസ്ട്രേഷന്: 9946941600.