 
കൂത്താട്ടുകുളം: ഓണംകുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭക്തിയുടെ നിറവിൽ പാൽപ്പൊങ്കാല നടന്നു. ഉഷമധുവിന്റ നേതൃത്വത്തിൽ ഹരിനാമ കീർത്തനാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മേൽശാന്തി പെരുമ്പുഴ ഇല്ലത്ത് നാരായണൻ നമ്പൂതിരി പ്രധാന അടുപ്പിലേക്ക് അഗ്നിപകർന്നു. ക്ഷേത്രാങ്കണത്തിൽ തയ്യാറാക്കിയ പൊങ്കാല അടുപ്പുകളിലേക്ക് ദീപം പകർന്നതോടെ ശ്രീകൃഷ്ണകീർത്തനങ്ങൾ ഉയർന്നു. മുല്ലശേരിൽ ബിജു നാരായണൻ നമ്പൂതിരി, കൈപ്പകശേരിമന രാമൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരായി. ക്ഷേത്രസമിതി ഭാരവാഹികളായ ആർ. ശ്യാംദാസ്, കെ.ആർ. സോമൻ, പി.എസ്. ഗുണശേഖരൻ, പി.ആർ. അനിൽകുമാർ, സുരേഷ്‌കുമാർ, എൻ.ആർ. കുമാർ, ജി. ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ശ്രീബലിക്ക് കോഴിപ്പിള്ളി സുന്ദരേശ്വരന്റെ നേതൃത്വത്തിൽ പാണ്ടിമേളം നടന്നു. കൂത്താട്ടുകുളം ശ്രീമഹാദേവ ക്ഷേത്രത്തിൽനിന്ന് താലപ്പൊലി ഘോഷയാത്ര ഓണംകുന്ന് ക്ഷേത്രത്തിലെത്തി. വലിയവിളക്ക്, വലിയകാണിക്ക ചടങ്ങുകൾ നടന്നു. ഇന്ന് ഉച്ചയ്ക്ക് മഹാപ്രസാദംഊട്ട് വൈകിട്ട് വലിയഗുരുതി എന്നിവ നടക്കും.