ആലുവ: റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം അവസാനിക്കുന്നതിനും ലോകത്ത് സമാധാനം പുലരുന്നതിനുമായി ആലുവ അദ്വൈതാശ്രമത്തിൽ വിശ്വശാന്തി പ്രാർത്ഥന സംഘടിപ്പിച്ചു. ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ നേതൃത്വം നൽകി. സ്വാമി പുരുഷോത്തമ ചൈതന്യ, എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ബോർഡ് മെമ്പർ വി.ഡി. രാജൻ, ആശ്രമം മേൽശാന്തി പി.കെ. ജയന്തൻ, ധനപാലൻ അങ്കമാലി, കെ.കെ. മോഹനൻ, രാജൻ കുറുമശേരി, ലൈല സുകുമാരൻ, ബാബുരാജ് തുടങ്ങി നിരവധിപേർ പങ്കെടുത്തു.