
കൊച്ചി: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ടെക്‌നോപാർക്കിലെയും ഇൻഫോപാർക്കിലെയും സൈബർപാർക്കിലെയും ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി 'ബാക്ക് ടു വർക്ക് ' പരിശീലനം ആരംഭിക്കുന്നു.
ഐ.ടി മേഖലയിൽ കുറഞ്ഞത് ഒരുവർഷം ജോലി ചെയ്യുകയും പിന്നീട് മാറുകയും ചെയ്ത വനിതാ ഐ.ടി ജീവനക്കാർക്ക് പങ്കെടുക്കാം. തിരികെ ജോലിയിലേക്ക് എത്താനുള്ള രണ്ടുമാസം നീളുന്ന സൗജന്യ പരിശീലനമാണ് സംഘടിപ്പിക്കുന്നത്. കൊച്ചിയിലുള്ള സ്റ്റെയ്പ് എന്ന വിദ്യാഭ്യാസ കമ്പനിയുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിൽ ദിവസേന 2-3 മണിക്കൂറാണ് പരിശീലനം നൽകുക. പരിശീലനത്തിന് ശേഷം ജോലി ലഭ്യമാക്കാൻ വേണ്ടി പ്രതിധ്വനി ജോബ് പോർട്ടൽ വഴിയുള്ള പിന്തുണയും നൽകും.