കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ ഊരോട്ടുപടി ദാമോദരൻ പീടിക റോഡിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഉമാ മഹേശ്വരി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിൻസി ബൈജു അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.സി. ജയചന്ദ്രൻ, സ്വാതി രമ്യദേവ് പഞ്ചായത്ത് അംഗങ്ങളായ അനിൽ കൃഷ്ണൻ, നിത അനിൽ, ശ്രീനിവാസൻ, കെ.ആർ. രാജി, അബിൻ ഗോപിനാഥ്, നീതു പി. ജോർജ് തുടങ്ങിയവർ സംസാരിച്ചു.