പറവൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വടക്കേക്കര സർവ്വീസ് സഹകരണ ബാങ്കിലെ 25 കൃഷി ഗ്രൂപ്പുകൾക്ക് പച്ചക്കറിതൈകളും വളവും വിതരണം ചെയ്തു. പന്ത്രണ്ട് ഏക്കർ സ്ഥലത്താണ് കൃഷിഗ്രൂപ്പുകൾ പച്ചക്കറികൃഷി നടത്തുന്നത്. ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് പി.വി. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് അങ്കണത്തിലെ ചീരകൃഷിയുടെ വിളവെടുപ്പ് പറവൂർ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ടി.എം. ഷാജിത നിർവ്വഹിച്ചു. ഭരണസമിതിയംഗങ്ങളായ എം.കെ. കുഞ്ഞപ്പൻ, പി.പി. വിനോദ്, ഷെറീന ബഷീർ, ആലിസ് ജോസി, എം.ബി. സുഭാഷ്, ലൈജു ജോസഫ്, ബാങ്ക് സെക്രട്ടറി ടി.ജി. മിനി തുടങ്ങിയവർ പങ്കെടുത്തു.