പറവൂർ: കെടാമംഗലം വ്യാസ മഹാസഭ തലക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിനും സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനും മഞ്ഞുമ്മൽ നാരായണൻ നമ്പൂതിരിപ്പാടിന്റെയും കെ.എസ്.അരുൺ ശാന്തിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റി. ഇന്ന് (11) രാവിലെ പത്തിന് വിശേഷാൽ നാഗപൂജ, സർപ്പംപാട്ട്, വൈകിട്ട് വിദ്യാഭ്യാസ പുരസ്കാരം വിതരണം, രാത്രി എട്ടിന് കലാപരിപാടികൾ. 12ന് വൈകിട്ട് അഞ്ചരയ്ക്ക് താലം എഴുന്നള്ളിപ്പ്, രാത്രി കരോക്കെ ഗാനമേള. 13ന് കാഴ്ചശ്രീബലി, നാവോറ് നാട്ടുപാട്ടരങ്ങ്.