മുവാറ്റുപുഴ: ബ്ലോക്ക്‌ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന മാർഗദീപം - എസ്.സി വിദ്യാർത്ഥികൾക്ക് പി. എസ്. സി പരിശീലനം പദ്ധതിയിലേക്ക് 18 വയസ് പൂർത്തിയായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ 25 വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് മുവാറ്റുപുഴ ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷഫോമിനും മറ്റു വിശദവിവരങ്ങൾക്കും പട്ടികജാതിവികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.