കാലടി: നീലീശ്വരം എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ സംയുക്തമായി സിനിമാ പിന്നണി ഗായിക ശാന്താ ബാബുവിനെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ആർ.ഗോപി, ഹെഡ് മാസ്റ്റർ വി.സി. സന്തോഷ് കുമാർ,സീനിയർ അസിസ്റ്റന്റ് അഞ്ജു മോഹൻ , എൻ.എസ്.എസ്സ്‌ കോ ഓർഡിനേറ്റർ ധന്യാ രമണൻ,രൂപേഷ് രാജ്, സ്കൗട്ട് മാസ്റ്റർ സിബിൻ.എൻ.ബി,ഗൈഡ് ക്യാപ്റ്റൻ ലെനീജ എം.ആർ, കുമാരി അസ്രെയാ എന്നിവർ പ്രസംഗിച്ചു.