അങ്കമാലി: നഗരസഭ 81 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന ഗാർഹിക ബയോഗ്യാസ് പ്ലാന്റിന്റെ നഗരസഭാതല വിതരണോദ്ഘാടനം ചെയർമാൻ റെജി മാത്യു നിർവഹിച്ചു. 600 വീടുകളിലേക്ക് സൗജന്യമായിട്ടാണ് ഇത് ലഭ്യമാക്കുന്നത്. വീടുകളിലെ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ഹരിതകർമസേന പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവേസ്റ്റും ശേഖരിച്ചു വരുന്നു. വരുംദിവസങ്ങളിൽ ലെതർ ഉത്പ്പന്നങ്ങളും ചില്ല് സാമഗ്രികളും ശേഖരിക്കും. നഗരസഭാ വൈസ് ചെയർപേഴ്‌സൺ റീത്തപോൾ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബാസ്റ്റിന് ഡി പാറയ്ക്കൽ, ലില്ലി ജോയി, സാജു നെടുങ്ങാടൻ, ലിസി പോളി ടീച്ചർ, റോസിലി തോമസ് കൗൺസിലർമാരായ ടി. വൈ.ഏലിയാസ് ട, സന്ദീപ് ശങ്കർ, മാത്യു തോമസ്, ഷിയോ പോൾ, ജോഷി പി.എൻ വിൽസൺ മുണ്ടാടൻ എന്നിവർ സംബന്ധിച്ചു.