dileep-case

 മിറർ ഇമേജ് ക്രൈംബ്രാഞ്ചിന്റെ കൈയിൽ

കൊ​ച്ചി​:​ ​വ​ധ​ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ​ ​​വീ​ണ്ടും​ ​ഫോ​ൺ​ ​ഒ​ളി​പ്പി​ച്ച​താ​യി​ ​വ്യ​ക്ത​മാ​കു​ന്നു.​ ​ദി​ലീ​പു​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​തി​ക​ൾ​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ​കൈ​മാ​റാ​തെ​ ​മും​ബ​യി​ലെ​ ​സ്വ​കാ​ര്യ​ലാ​ബി​ലേ​ക്ക് ​അ​യ​ച്ച​ ​നാ​ല് ​ഫോ​ണു​ക​ളി​ൽ​ ​ര​ണ്ടെ​ണ്ണം​ ​മു​ക്കി.​ ​ശേ​ഷി​ച്ച​ ​ര​ണ്ടെ​ണ്ണം​ ​ഉ​ൾ​പ്പെ​ടെ​ ​ആ​റ് ​ഫോ​ണു​ക​ളാ​ണ് ​പി​ന്നീ​ട് ​സീ​ൽ​വ​ച്ച​ ​ക​വ​റി​ൽ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ത്.​ ​ദി​ലീ​പ് ​കൂ​ടു​ത​ൽ​ ​ഫോ​ണു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി​ ​ക്രൈം​ബ്രാ​ഞ്ച് ​ക​ണ്ടെ​ത്തി​യെ​ങ്കി​ലും​ ​ഇ​ത് ​ദി​ലീ​പ് ​സ​മ്മ​തി​ച്ചി​രു​ന്നി​ല്ല.
മും​ബ​യി​ലെ​ ​സ്വ​കാ​ര്യ​ലാ​ബാ​യ​ ​ലാ​ബ് ​സി​സ്റ്റം​സ് ​ഇ​ന്ത്യ​ ​പ്രൈ​വ​റ്റ് ​ലി​മി​റ്ര​ഡി​ൽ​ ​ക്രൈം​ബ്രാ​ഞ്ച് ​സം​ഘം​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​നി​ർ​ണാ​യ​ക​ ​രേ​ഖ​ക​ള​ട​ക്കം​ ​ല​ഭി​ച്ച​ത്.​ ​ദി​ലീ​പ് ​ഉ​പ​യോ​ഗി​ച്ച​ ​ഐ​ ​ഫോ​ൺ​ ​(​ ​ഐ.​എം.​ഇ.​ഐ​ ​ന​മ്പ​‌​ർ​ ​-​ 359412086105834​),​ ​ദി​ലീ​പി​ന്റെ​ ​സ​ഹോ​ദ​രീ​ ​ഭ​ർ​ത്താ​വ് ​സു​രാ​ജ് ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ ​സാംസം​ഗ് ​(​ഐ.​എം.​ഇ.​ഐ​ ​ന​മ്പ​‌​ർ​ ​-​ 357230222453302​ ​)​ ​എ​ന്നീ​ ​ഫോ​ണു​ക​ളാ​ണ് ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ​കൈ​മാ​റാ​തെ​ ​ഒ​ളി​പ്പി​ച്ച​ത്. ഈ​ ​ര​ണ്ട് ​ഫോ​ണു​ൾ​പ്പ​ടെ​ ​മും​ബ​യി​ലെ​ ​ലാ​ബി​ൽ​ ​പ​രി​ശോ​ധി​ച്ച​തി​ന്റെ​ ​രേ​ഖ​ക​ളും​ ​ഇ​വ​യി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​പ​ക​ർ​ത്തി​യ​ ​ഹാ​‌​ർ​ഡ് ​ഡി​സ്കി​ന്റെ​ ​മി​റ​ർ​കോ​പ്പി​യും​ ​അ​ന്വേ​ഷ​ണ​സം​ഘം​ ​കോ​ട​തി​ക്ക് ​കൈ​മാ​റി​യി​ട്ടു​ണ്ട്.​ ​നാ​ല് ​ഫോ​ണു​ക​ളി​ൽ​ ​നി​ന്നാ​യി​ 285​ ​ജി.​ബി​ ​ ഡേ​റ്റ​ ​നീ​ക്കം​ ​ചെ​യ്തി​ട്ടുണ്ടെന്നാണ് വിവരം.
പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​റാ​യ​ ​റോ​ഷ​ൻ​ ​ചി​റ്റൂ​രി​ന്റെ​ ​പേ​രി​ലു​ള്ള​ ​സി​മ്മാ​ണ് ​മു​ക്കി​യ​ ​ഐ​ഫോ​ണി​ൽ​ ​ദി​ലീ​പ് ​ഉ​പ​യോ​ഗി​ച്ച​തെ​ന്നാ​ണ് ​ക്രൈം​ബ്രാ​ഞ്ച് ​ക​ണ്ടെ​ത്ത​ൽ.​ ​ത​ന്റെ​ ​പേ​രി​ലു​ള്ള​ ​ര​ണ്ട് ​സി​മ്മു​ക​ൾ​ ​അ​നൂ​പി​നും​ ​നാ​ദി​‌​ർ​ഷ​ക്കും​ ​ന​ൽ​കി​യെ​ന്നാ​ണ് ​റോ​ഷ​ൻ​ ​ചി​റ്റൂ​രി​ന്റെ​ ​മൊ​ഴി.
അ​നൂ​പി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​മൊ​ബൈ​ലി​ൽ​നി​ന്ന് ​ഈ​ ​ന​മ്പ​റി​ലേ​ക്ക് ​കോ​ളു​ക​ൾ​ ​പോ​യ​തി​നാ​ൽ​ ​ഇ​ത് ​ഉ​പ​യോ​ഗി​ച്ച​ത് ​ദി​ലീ​പ് ​ത​ന്നെ​യാ​ണെ​ന്ന് ​ക്രൈം​ബ്രാ​ഞ്ച് ​അ​ടി​വ​ര​യി​ടു​ന്നു.​ ​തെ​ളി​വ് ​ന​ശി​പ്പി​ക്കാ​ൻ​ ​ദി​ലീ​പി​നെ​ ​സ​ഹാ​യി​ച്ചെ​ന്ന് ​സം​ശ​യി​ക്കു​ന്ന​ ​മു​ൻ​ ​ഇ​ൻ​കം​ടാ​ക്‌​സ് ​അ​സി.​ക​മ്മീ​ഷ​ണ​ർ​ ​വി​ൻ​സ​ന്റ് ​ചൊ​വ്വ​ല്ലൂ​രി​നെ​യും​ ​ക്രൈം​ബ്രാ​ഞ്ച് ​ചോ​ദ്യം​ചെ​യ്യും.​ ​അ​ഴി​മ​തി​ക്കേ​സി​ലെ​ ​പ്ര​തി​യാ​ണ് ​വി​ൻ​സ​ന്റ്. നേ​ര​ത്തേ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​ഫോ​ൺ​ ​ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ​ ​പ​റ്റി​ല്ലെ​ന്ന​റി​യി​ച്ച​ ​ദീ​ലീ​പ് ​കോ​ട​തി​ ​ഇ​ട​പെ​ട്ട​തി​നാ​ൽ​ ​പി​ന്നീ​ട് ​സ​മ്മ​തി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​അ​ന്നും​ ​ഫോ​ണു​ക​ൾ​ ​മാ​റ്റി​യാ​ണ് ​ന​ൽ​കി​യ​ത്.

 285 ജി.ബി ഡേറ്റ

ഹുവാവേ, വിവോ, സാംസംഗ്, ഐഫോൺ എന്നിവയാണ് അഭിഭാഷകൻ മുഖേനെ ദിലീപ് മുംബയിലെ ലാബിലെത്തിച്ചത്. ബാലചന്ദ്രകുമാറുമായി നടത്തിയ ചാറ്റുകൾ വീണ്ടെടുക്കാനായിരുന്നു ഇതെന്നായിരുന്നു വിശദീകരണം. എന്നാൽ നാല് ഫോണുകളിൽ നിന്നായി 285 ജി.ബി ഡേറ്റ നീക്കം ചെയ്തിട്ടുണ്ട്. ഡേറ്റമാറ്റിയ ഹാ‌ർഡ്‌ഡിസ്കിന്റെ മിറർഇമേജ് ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഡേറ്റ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്.

 വിവരംപോയാൽ കേസ്

ഫോണിൽനിന്ന് നീക്കംചെയ്തത് സുപ്രധാന വിവരങ്ങളാണെന്ന് വ്യക്തമായാൽ കൂട്ടുനിന്ന അഭിഭാഷക‌ർക്കും വിൻസെന്റ് ചൊവ്വല്ലൂരിനെതിരെയും കേസെടുക്കും. മുംബയിലെ ലാബ് ഉടമകളിൽ ഒരാളായ യോഗീന്ദ്രയാദവിനെ കഴിഞ്ഞദിവസം കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു. 75000രൂപ വീതമാണ് ഓരോ ഫോണിൽനിന്നും ഡേറ്റ നീക്കംചെയ്യാൻ ഇവ‌ർ ഈടാക്കിയത്.