
കൊച്ചി: ഭാരതത്തിന്റെ പൈതൃകവും സംസ്കാരവും അടുത്തറിയാനും പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരമൊരുക്കി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐ.ആർ.സി.ടി.സി). അവധിക്കാലമായതിനാൽ വിവിധ ടൂർപാക്കേജുമായാണ് ഐ.ആർ.സി.ടി.സി എത്തിയിരിക്കുന്നത്.
തിരുപ്പതി
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലേക്ക് വിവിധ പ്രത്യേക കോച്ച് ടൂർ നടത്തും. തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രം, തിരുച്ചാനൂർ ശ്രീ പത്മാവതി ക്ഷേത്രം, ശ്രീകാളഹസ്തി ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര. 18ന് കേരളത്തിൽ നിന്ന് പുറപ്പെടും. സ്ലീപ്പർ കോച്ചിലാണ് യാത്ര. മറ്റ് യാത്രകൾക്കായി വാഹനങ്ങൾ, എ.സി ഹോട്ടലിൽ ഭക്ഷണത്തോടൊപ്പം താമസം, ശീഖ്രദർശൻ ടിക്കറ്റ്, ടൂർ എസ്കോർട്ട്, ടൂർ ഗൈഡ് എന്നിവയുണ്ടാകും. യാത്ര ഇൻഷ്വറൻസുമുണ്ട്. ടിക്കറ്റ് നിരക്ക് 6,700 മുതൽ.
മധുര, രാമേശ്വരം, ധനുഷ്കോടി
മധുരയിലെ പ്രശ്സതമായ തീർത്ഥാടന കേന്ദ്രമായ മധുരമീനാക്ഷി ക്ഷേത്രം, തിരുമലൈ നായ്ക്കർ കൊട്ടാരം എന്നിവയും രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം, ധനുഷ്കോടി എന്നിവിടങ്ങളിൽ സന്ദർശിക്കും. എല്ലാ വ്യാഴാഴ്ചകളിലും സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിന്നും യാത്രപുറപ്പെടും. ടിക്കറ്റ് നിരക്ക് 8,800 രൂപ മുതൽ.
ഷിംല, മണാലി കുളു വിമാനയാത്ര
ഹിമാചൽപ്രദേശിലെ വിനേദസഞ്ചാര കേന്ദ്രങ്ങളായ ഷിംല, മണാലി, കുളു കൂടാതെ പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളുടെ സംയുക്ത തലസ്ഥാനമായ ചണ്ഡിഗഢ് എന്നിവിടങ്ങളിലാണ് വിമാനയാത്ര. വിമാനം 2022 ഏപ്രിൽ 5ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. ഇരുഭാഗത്തേക്കുമുള്ള വിമാനടിക്കറ്റ്, ത്രീ സ്റ്റാർ ഹോട്ടലുകളിൽ പ്രഭാതഭക്ഷണം, അത്താഴം എന്നിവയോടുകൂടിയ താമസം. യാത്രകൾക്ക് എ.സി വാഹനം, ഐ.ആർ.സി.ടി.സി ടൂർ മാനേജരുടെ സേവനം, യാത്ര ഇൻഷ്വറൻസ് എന്നിവയുൾപ്പടെ 36,000 രൂപയാണ് ടിക്കറ്റ് നിരക്ക്.
നേപ്പാൾ യാത്ര
വിവിധ പർവത പ്രദേശങ്ങളും ക്ഷേത്രങ്ങളുമുള്ള നേപ്പാളിലേക്ക് ഏപ്രിൽ 16, മേയ് 6 എന്നീ ദിവസങ്ങളിൽ വിമാനയാത്ര നടത്തും. കൊച്ചിയിൽനിന്ന് കാഠ്മണ്ഡുവിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ്, ത്രീ സ്റ്റാർ ഹോട്ടലിൽ പ്രഭാതഭക്ഷണം, അത്താഴം എന്നിവയോടുകൂടി താമസം യാത്രകൾക്ക് എ.സി വാഹനം, പ്രവേശന ടിക്കറ്റുകൾ, യാത്രാ ഇൻഷ്വറൻസ് എന്നിവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടും. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം- 8287932095, എറണാകുളം- 8287832082, കോഴിക്കോട്- 8287932098