ചോറ്റാനിക്കര: എസ്.എൻ.എൽ.പി.എസ് മാമല കക്കാടിന് ബി.പി.സി.എൽ കൊച്ചി റിഫൈനറിയുടെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് നിർമിച്ച് നൽകിയ ടോയ്ലറ്റ് സമുച്ചയം അഡ്വ.പി.വി ശ്രീനിജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ.കെ അശോകൻ, പി.ടി.എ പ്രസിഡന്റ് സജിനി സുനിൽ, വാർഡ് മെമ്പർ അഡ്വ.ബിജു വി.ജോൺ, വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന നന്ദകുമാർ, തിരുവാണിയൂർ ഗ്രാമപഞ്ചാ യത്ത് മുൻ പ്രസിഡന്റ് അഡ്വ.കെ.സി പൗലോസ്, വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.