കാലടി: കെ.പി.എം.എസ് അങ്കമാലി യൂണിയൻ സമ്മേളനം നടത്തി. കെ.പി.എം.എസ് സംസ്ഥാന കമ്മറ്റി അംഗം ഡോ.ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ എം.ആർ. സുദർശൻ അദ്ധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രശോഭ് ഞാവേലി, ധർമ്മജൻ കെ.ടി (വരണാധികാരി) എന്നിവർ പങ്കെടുത്തു. എം.ആർ. സുദർശൻ (പ്രസിഡന്റ്) സുജീഷ്.കെ.സുബ്രൻ (സെക്രട്ടറി) ഭാസ്കരൻ.വി.പി.(ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.