
കൊച്ചി: നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) 2021-22 അദ്ധ്യയന വർഷത്തിൽ മൂട്ട് കോർട്ട്, സാംസ്‌കാരിക, കലാവിജയികളെ അനുമോദിച്ചു. കൊൽക്കത്ത, തെലങ്കാന, ഹൈദരാബാദ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥനങ്ങളിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് (റിട്ട.) തോട്ടത്തിൽ രാധാകൃഷ്ണൻ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അദ്ധ്യക്ഷനായി. പ്രൊഫ. മിനി.എസ് പങ്കെടുത്തു. വിവിധ മുട്ടുകളിൽ യോഗ്യത നേടിയവർക്ക് മുഖ്യാഥിതി ഉപഹാരങ്ങൾ സമ്മാനിച്ചു. ദേശീയ അന്തർദേശീയ തലത്തിൽ നടത്തിയ വിവിധ മൂട്ട് കോർട്ട് മത്സരങ്ങളിൽ റെക്കോർഡ് നേട്ടമാണ് നുവാൽസ് നേടിയത്.