ആലുവ: ആധാരമെഴുത്ത് ജോലി എഴുത്തുക്കാർക്ക് മാത്രമായി സംവരണം ചെയ്യുക, ക്ഷേമനിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ആധാരമെഴുത്ത് അസോസിയേഷൻ ആലുവയിൽ പണിമുടക്കും ധർണ്ണയും നടത്തി. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.എൻ. ബാബു, എസ്. ഹബീബ് മുഹമ്മദ്, എൻ.കെ. സുധാകരൻ, കെ.എൻ. ഉണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.