ആലുവ: ആലുവ മേഖലയിൽ കെ റെയിൽ പദ്ധതിക്കെതിരായ ജനകീയ പ്രതിഷേധം ശക്തമാവുന്നു. എടത്തല പഞ്ചായത്തിലും ഇന്നലെയാരംഭിച്ച സർവ്വേ നടപടികൾ ജനങ്ങൾ തടഞ്ഞു. നാലാംമൈൽ സഹായ പടിക്കു സമീപം രാവിലെ പത്തു മണിയോടെ കല്ലിടാനായെത്തിയ സർവ്വേ സംഘത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് തടഞ്ഞത്. സീ പോർട്ട് എയർപോർട്ട് പദ്ധതിക്കു വേണ്ടി സ്ഥലം വിട്ടുകൊടുത്ത് വഴിയാധാരമായ കുടുംബം കെ റെയിലിനായി വീണ്ടും ഒഴിപ്പിക്കൽ ഭീഷണിയിലായതോടെ പ്രതിഷേധം ശക്തമായി. കല്ലിടാനുള്ള നീക്കം തടഞ്ഞതിനെ തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. കെ.എം. ഷംസുദ്ദീൻ, വി.ഇ. പരീത്കുഞ്ഞ്, എ.എ. മാഹിൻ, എം.എ. ഹാരീസ്, മുംതാസ് ടീച്ചർ, ഷാജിതാ അബ്ബാസ്, ഷൈനി ടോമി, എൻ.എച്ച്. ഷബീർ എന്നിവർ നേതൃത്വം നൽകി.

സ്കൂളിന് സംരക്ഷണ

വലയവുമായി കോൺഗ്രസ്

കിഫ്ബി പദ്ധതിയിൽ മൂന്ന് കോടി രൂപ ചെലവഴിച്ച് ഉദ്ഘാടനം കാത്തിരിക്കുന്ന കുട്ടമശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം പൊളിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് സർവ്വേ കല്ലിന് മുകളിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി റീത്ത് സമർപ്പിച്ച് സംരക്ഷണ വലയം സൃഷ്ടിച്ചു. അൻവർ സാദത്ത് എം.എൽ.എ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.എ. മുജീബ്, സനിത റഹിം, ലൈസ സെബാസ്റ്റ്യൻ, അബു ചെന്താര, കെ.എസ്. കൊച്ചു പിള്ള, ലിസി സെബാസ്റ്റ്യൻ, റസീല ഷിഹാബ്, സതീശൻ കുഴിക്കാട്ടു മാലിൽ, സനില ടീച്ചർ, കെ.എച്ച്. ഷാജി, ടി.എസ്. ഷറഫുദീൻ, കെ.എം. ജാനേഷ്, എൻ.വി. പീറ്റർ, അനസ് പള്ളി കുഴി, എം.എം. സുമീർ, സുലൈമാൻ അമ്പല പറമ്പ്, എം.ഐ. ഇസ്മായിൽ, ജോണി ക്രസ്റ്റഫർ, റെനീഫ് അഹമ്മദ്, എം.എ. ഷിയാസ് എന്നിവർ സംസാരിച്ചു.