ആലങ്ങാട്: ലയൺസ് ക്ലബ് പറവൂർ റോയൽ മുസ്രിസിന്റെ ഫൺ അറ്റ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി കരുമാല്ലൂർ പഞ്ചായത്ത് മനയ്ക്കപ്പടിയിലെ അങ്കണവാടികളിലെ കുട്ടികൾക്കുവേണ്ടി കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും നൽകി. കൊവിഡ് ലോക്ക്ഡൗണിനുശേഷം പൂർണതോതിൽ അങ്കണവാടികൾ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും കളപ്പാട്ടങ്ങളും ഉപകരണങ്ങളും നശിച്ചു തുടങ്ങിയിരുന്നു. ഇതു കണക്കിലെടുത്ത് വാർഡ് മെമ്പർ കെ.എം. ലൈജു ഇടപെട്ടാണ് ലയൺസ് ക്ലബിന്റെ സഹായം ലഭ്യമാക്കിയത്. ലയൺസ് ക്ലബ് പറവൂർ റോയൽ മുസ്രിസ് പ്രസിഡന്റ് ഐവിൻ ജോബ് മനക്കൽ വിതരണോദ്ഘാടനം നടത്തി. കെ.എം.ലൈജു അദ്ധ്യക്ഷനായി. സെക്രട്ടറി ടോണി പോൾ, ഭാരവാഹികളായ ജോസ്‌മോൻ ഷോളി, ഡിയോൺ കൈതാരൻ, വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ മുരളീധരൻ, സുധാകരൻ, സുരേഷ്, ഗോവിന്ദൻ, അങ്കണവാടി ജീവനക്കാരായ ജോമി ശാന്തിലാൽ, ഷീജ, സരസ ബോബൻ, ജാൻസി ഷാജി എന്നിവർ പങ്കെടുത്തു.