thangal-anusmaranam
കുമ്പളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുമ്പളം: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ എൻ.പി. മുരളീധരൻ അദ്ധ്യക്ഷനായി. മുസ്ളീംലീഗ് നേതാവ് അഡ്വ.പി.എം. മുഹമ്മദ് ഹസൻ മുഖ്യപ്രഭാഷണം നടത്തി. സഹകരണബാങ്ക് പ്രസിഡന്റ്‌ കെ.എം. ദേവദാസ്, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഫ്സൽ നമ്പ്യാരത്ത്, ജോളി പൗവത്തിൽ, എം.ജി. സത്യൻ, എം.ഡി. ബോസ്, എം.വി. ഹരിദാസ്, കെ.കെ. മണിയപ്പൻ, എൻ.എൻ. രമേശൻ, എൻ.എം. ബഷീർ, പഞ്ചായത്ത്‌ മെമ്പർമാരായ മിനി ഹെൻഡ്രി, ബിസി പ്രദീപ്‌ എന്നിവർ സംസാരിച്ചു.