കൊച്ചി: ഉദയംപേരൂർ എസ്.എൻ.ഡി. പി എച്ച്. എസ്. എസിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകൾ യുദ്ധ വിപത്തിനെതിരെ പോസ്റ്റർ റാലിയും യുദ്ധവിരുദ്ധ പ്രതിജ്ഞയും നടത്തി. ഉദയംപേരൂർ എസ്.എച്ച്. ഒ ഇൻസ്‌പെക്ടർ കെ. ബാലൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രിൻസിപ്പൽ ഇ.ജി. ബാബു യുദ്ധവിരുദ്ധ സന്ദേശം നൽകി. 85 സ്റ്റുഡന്റ്‌സ് കേഡറ്റുകൾ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് എൻ.സി. ബീന, ലോക്കൽ മാനേജർ ജിനുരാജ് , പി.ടി. എ പ്രസിഡന്റ് ആർ. ശ്രീജിത്ത്, സി.പി. ഒമാരായ സിബി,സർജു, ഡി .ഐമാരായ ശ്രീരാജ്, അജിൻസ എന്നിവർ പങ്കെടുത്തു.