കൊച്ചി: കേരളത്തിലെ ആംഗ്ലോ-ഇന്ത്യൻ അസോസിയേഷൻ രൂപീകരണത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ പരിപാടികൾ ആംഗ്ലോ ഇന്ത്യൻ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 11, 20 തീയതികളിൽ നടക്കും. 11ന് ഷെവിലിയർ പോൾ ലൂയിസിന്റെ ശവകുടീരത്തിൽ പ്രത്യേക പ്രാർത്ഥനകളോടെ ശതാബ്ദി ആഘോഷങ്ങൾ തുടങ്ങും. 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇൻഫന്റ് ജീസസ് പാരിഷ് ഹാളിൽ നടക്കുന്ന സമാപന ചടങ്ങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബർല, മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ഹൈക്കോടതി ജസ്റ്റിസ് കോൺറാഡ് എസ്. ഡയസ്, പ്രൊഫ. കെ.വി.തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ എ.ഐ.ഇ.സി.എസ് ഭാരവാഹികളായ മുൻ എം.പി. ഡോ. ചാൾസ് ഡയസ്, ജെയിംസ് ഹാഡ്‌ലന്റ് ഗുന്തർ, ബിയാറോ ഡി.കൂത്തോ, ഗിൽറോയ് ജോൺ ലൂയിസ്, അഡ്വ. ആന്റണി റോബർട്ട് ഡയസ്, ജോസ് ഡി.അൽമേഡ, പ്രോഗ്രാം കോ ഓർഡിനേറ്റർ ക്രിസ്റ്റഫർ റോഡ്രിഗസ് എന്നിവർ പങ്കെടുത്തു.