കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ ഹരിത കർമ്മ സേന അംഗങ്ങൾ കളഞ്ഞു കിട്ടിയ സ്വർണമാല തിരികെ നൽകി
. സുജാത മാധവനും തുഷാര മനേഷുമാണ് കളഞ്ഞു കിട്ടിയ സ്വർണമാല തിരികെ നൽകിയത്. നഗരസഭ ഡിവിഷൻ ഏഴിലെ ഹരിത കർമ്മ സേന അംഗങ്ങളാണ് ഇവർ ഇരുവരും. കഴിഞ്ഞ ആഴ്ച ജോലിയുടെ ഭാഗമായി വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കവേയാണ് ഇവർക്ക് സ്വർണമാല വഴി അരികിൽ നിന്ന് കിട്ടിയത്. വാർഡ് കൗൺസിലറായ ജോൺ എബ്രഹാമിനെ വിവരം അറിയിക്കുകയും ഉടമസ്ഥനെ അന്വേക്ഷിച്ച് മാല തിരികെ നൽകിയതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. ഇവരെ നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ ജോൺ എബ്രാഹം, നഗരസഭ സെക്രട്ടറി, ഹെൽത്ത് വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.