ആലങ്ങാട്: തൊഴിൽസ്ഥിരത, എഴുത്തുഫീസ് വർദ്ധന, അശാസ്ത്രീയ അണ്ടർ വാല്വേഷൻ നടപടി തിരുത്തുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ആധാരമെഴുത്തുകാർ പണിമുടക്കും ധർണയും നടത്തി. ആലങ്ങാട് സബ് രജിസ്ട്രാർ ഓഫീനുമുന്നിൽ നടന്ന ധർണ കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിസന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ആലങ്ങാട് യൂണിറ്റ് പ്രസിഡന്റ് പി.ജി. അനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ജോസ് ആന്റണി പ്രസംഗിച്ചു.