sunil

അങ്കമാലി: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കിടങ്ങൂർ കണ്ണുപറമ്പത്ത് വീട്ടിൽ ഗംഗാധരന്റെ മകൻ സുനിലാണ് (44) മരിച്ചത്. ജനുവരി 13ന് രാത്രി ദേശീയപാതയിൽ കോതകുളങ്ങര യൂടേണിന് സമീപമായിരുന്നു അപകടം. അങ്കമാലിയിൽനിന്ന് മലപ്പുറത്തേയ്ക്ക് പോകുകയായിരുന്ന കാറാണ് ഇടിച്ചത്. അപകടത്തിൽ ആലപ്പുഴ എസ്.എൽപുരം മടത്താനിവെളി കുട്ടാപ്പുവിന്റെ മകൻ സുജിത്ത് (38) മരണമടഞ്ഞിരുന്നു. സുനിലാണ് ബൈക്ക് ഓടിച്ചിരുന്നത്. ഗുരുതര പരിക്കേറ്റ സുനിൽ അങ്കമാലി

ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അമ്മ: സരസ്വതി. സഹോദരങ്ങൾ: സുധീർ, സിജി, സ്മിത.