കൊച്ചി: മുസ്ളീംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ഇന്ന് വൈകിട്ട് 3.30 ന് എറണാകുളം ടൗൺഹാളിൽ നടക്കും. ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ജസ്റ്റിസ് എം. രാമചന്ദ്രൻ, മേയർ അഡ്വ. എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി തുടങ്ങിയവർ പങ്കെടുക്കുമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദും ജനറൽ സെക്രട്ടറി പാറക്കാട്ട് ഹംസയും അറിയിച്ചു.