
തൃക്കാക്കര: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ സ്വദേശി വിഷ്ണുനിവാസിൽ ധനശ്യാമാണ് (27) പിടിയിലായത്. ഇവർ കഴിഞ്ഞ ആറുമാസമായി പ്രണയത്തിലായിരുന്നു. പ്ലസ് ടുവിന് പഠിക്കുന്ന പെൺകുട്ടിയെ പലതവണ കാക്കനാടുളള വാടകവീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് നഗ്നചിത്രങ്ങൾ എടുത്ത് സോഷ്യൽ മീഡിയ വഴി പെൺകുട്ടിക്ക് അയച്ചുകൊടുത്തു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ മാതാപിതാക്കൾ ഫോൺ പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ അറിയിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.
തൃക്കാക്കര അസി.കമ്മീഷണർ പി.വി. ബേബിയുടെ നിർദേശപ്രകാരം തൃക്കാക്കര സി.ഐ ആർ. ഷാബുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി കഴിഞ്ഞ മൂന്നുവർഷമായി കാക്കനാട് വ്യവസായ മേഖലയിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു