മൂവാറ്റുപുഴ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന മൂവാറ്റുപുഴ ലയൺസ് ക്ലബ് കച്ചേരിതാഴത്ത് സ്ഥിതി ചെയ്യുന്ന പൊലീസ് എയ്ഡ് പോസ്റ്റ് നവീകരിച്ച് നൽകും. അഞ്ച് ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന എയ്ഡ് പോസ്റ്റിൽ അത്യാധുനിക നവീകരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കേൾവിക്കുറവുള്ള കുട്ടിക്ക് 33,000 രൂപ വിലവരുന്ന ഹിയറിംഗ് എയ്ഡ്, 1,25000 രൂപ വിലവരുന്ന ഓക്സിജൻ കോൺസെൻട്രേറ്റർ, 256 കുട്ടികൾക്ക് കണ്ണടകൾ, പഠനാവശ്യത്തിനായി മൂന്ന് ലാപ്ടോപ്പുകൾ, വഴിയോര കച്ചവടക്കാർക്ക് ലയൺസ് സ്പെഷൽ കുടകൾ, സബ് ജയിലിലേക്ക് മിക്സർ ഗ്രൈൻഡർ, എല്ലാമാസവും അഗതിമന്ദിരത്തിൽ ഭക്ഷണസാധനങ്ങൾ, ഓട്ടോ തൊഴിലാളികൾക്ക് കൊവിഡ് കിറ്റുകൾ എന്നിവ നൽകുകയും ചെയ്തു. ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ആയ പ്രസിഡന്റ് ജോസ് വർക്കി കാക്കനാട്ട് ,സെക്രട്ടറി ജഗൻ ജെയിംസ് നെടുംചാലിൽ, ട്രഷറർ വിനോദ് കുമാർ എന്നിവർ സ്ഥാനമേറ്റു. ലയൺസ് ഡിസ്ട്രിക്ട് ഗവർണ്ണർ വി.സി.ജയിംസ്, മുൻ ഗവർണ്ണർ ഡോ.ബിനോയ് മത്തായി, എ.ആർ.ബാലചന്ദ്രൻ, സജി.കെ പുതുമന, ടി.കെ.മുരളീധരൻ, റെന്നി വർക്കി, നീന സജീവ്, സാജു പി. വർഗീസ്, ജയേഷ് വി.എസ്. തുടങ്ങിയവർ സംസാരിച്ചു.