ponnurunni
പൊന്നുരുന്നി സന്മാർഗ പ്രദീപയോഗം വക ശ്രീനാരായണേശ്വരം ക്ഷേത്രത്തിലെ ഉത്സവത്തി​ന് തന്ത്രി വടക്കുംപുറം ശ്രീധരൻ തന്ത്രിയുടെയും മേൽശാന്തി സി.പി.സജിമോന്റെയും കാർമ്മി​കത്വത്തി​ൽ കൊടിയേറ്റുന്നു

കൊച്ചി: പൊന്നുരുന്നി സന്മാർഗ പ്രദീപയോഗം വക ശ്രീനാരായണേശ്വരം ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. ഇന്നലെ തന്ത്രി വടക്കുംപുറം ശ്രീധരൻ തന്ത്രിയുടെയും മേൽശാന്തി സി.പി.സജിമോന്റെയും നേതൃത്വത്തിലായിരുന്നു കൊടിയേറ്റ്. 15നാണ് ആറാട്ട്.  ഇന്ന് വൈകിട്ട് 7ന് സോപാനസംഗീതം, 7.45ന് നൃത്തം, 8.45ന് ഗാനമാലിക.

 മാർച്ച് 11ന് 12 ന് പ്രസാദഉൗട്ട്, 6.30ന് ചാക്യാർകൂത്ത്, 8ന് കൊച്ചിൻ മൻസൂറിന്റെ ഗാനസന്ധ്യ.  മാർച്ച് 12ന് 12ന് പ്രസാദസന്ധ്യ, 6.30ന് പുല്ലാങ്കുഴൽ കച്ചേരി, 8ന് തിരുവാതിര, നൃത്തം  മാർച്ച് 13ന് 12ന് പ്രസാദഉൗട്ട്, 6.30ന് വയലി​ൻ കച്ചേരി​, 8ന് നാടകം ഇലപൊഴി​യും കാലം.  മാർച്ച് 14ന് 12ന് പ്രസാദ ഉൗട്ട്, 7ന് കാവടി​. 8.30ന് ഭക്തി​ഗാനമേള.

 മാർച്ച് 15ന് 12ന് പ്രസാദഉൗട്ട്. 4.30ന് പകൽപ്പൂരം, 5.30ന് ഓട്ടൻതുള്ളൽ, 6.30ന് സ്വർണക്കുടത്തി​ൽ കാണി​ക്ക, 7.45ന് തായമ്പക, 8.30 നാടൻപാട്ട്, 10.30ന് ആറാട്ട് ബലി​, 11 ആറാട്ട്, കൂട്ടി​യെഴുന്നള്ളി​പ്പ്.