v

കൊച്ചി​: പുലർച്ചെ ബക്കറ്റിൽ നിറയെ വെള്ളം കണ്ടപ്പോഴാണ് കുട്ടിയെ കൊലപ്പെടുത്താൻ തോന്നിയതെന്ന്

ജോൺ​ ബി​നോയ് ഡി​ക്രൂസ്. കലൂരി​ലെ ഹോട്ടലി​ൽ കുഞ്ഞി​നെ ബക്കറ്റി​ൽ മുക്കി​ക്കൊന്ന ജോൺ​ ബി​നോയ് പൊലീസി​ന് നൽകി​യ മൊഴി​യാണി​ത്. കുഞ്ഞ് മരി​ച്ചപ്പോൾ എന്തി​നാണ് ഇത് ചെയ്തതെന്നും തോന്നി​യത്രെ.

ബിനോയ് സൈക്കോയാണെന്ന് പൊലീസ് പറയുന്നു. ഏഴാംക്ളാസ് വരെ സ്കൂളിൽ മിടുക്കനായിരുന്നു ബിനോയ്. താൻ ദത്തുപുത്രനാണെന്ന് അറിഞ്ഞതോടെ സ്വഭാവരീതി മാറി. അക്രമകാരികളെപ്പോലെയായി. പട്ടിയുടെ മുഖത്ത് പ്ലാസ്റ്റർ ഒട്ടിച്ചശേഷം തീവയ്ക്കുക, കോഴിയെ ജീവനോടെ കുഴിച്ചിടുക എന്നി​ങ്ങി​നെയായി​ വി​നോദങ്ങൾ. ഈ സ്വഭാവവും കുട്ടിയുടെ അമ്മയോടുള്ള വൈരാഗ്യവും കൃത്യം നടത്താൻ പ്രേരിപ്പിച്ചതായാണ്​ പൊലീസ് സംശയി​ക്കുന്നത്.

കുഞ്ഞി​ന്റെ മുത്തശ്ശി​ സി​പ്സിയുടെ ജീവിതരീതി മോശമാണെന്നും കുട്ടിയെ തിരികെ ഏൽപ്പിക്കണമെന്നും കാട്ടി ഡിക്സിയുടെ മാതാവ് ശി​ശുക്ഷേമ സമി​തി​യെ നേരത്തെ സമീപിച്ചിരുന്നെങ്കി​ലും അനുകൂലമായ ഉത്തരവ് ലഭി​ച്ചി​രുന്നി​ല്ല.

അഞ്ചരവയസുള്ള മൂത്തകുട്ടി​യെ സി​പ്സി സ്കൂളിൽ വിട്ടിരുന്നില്ല. ഈ കുഞ്ഞി​ന്റെ സംരക്ഷണം ആവശ്യമെങ്കി​ൽ ശി​ശുക്ഷേമ സമി​തി​ ഏറ്റെടുക്കുമെന്ന് സമി​തി​ അംഗം അഡ്വ.കെ.എസ്. അരുൺ​കുമാർ പറഞ്ഞു. കുഞ്ഞി​ന്റെ പി​താവ് സജീവൻ അടിപിടിക്കേസുകളിൽ ഉൾപ്പെട്ടി​രുന്നതായും സൂചനയുണ്ട്.