മരട്: ടോറസ് ലോറി ഡ്രൈവറെ കഞ്ചാവുമായി പിടികൂടി. തൊടുപുഴ തെക്കുംഭാഗം പുറക്കാട്ട് വീട്ടിൽ വിഷ്ണു പി.എസ് (27) നെയാണ് മരട് പൊലീസ് അറസ്റ്റു ചെയ്തത്. കൈവശമുണ്ടായിരുന്ന 12,000 രൂപയും പിടിച്ചെടുത്തു. അരയിൽ സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്. നാർക്കോട്ടിക് സെൽ എ.സി.പിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം ലോറിയിലുണ്ടായിരുന്ന മെറ്റലിന് പാസ് ഇല്ലാത്തതിനാൽ ലോറിയും കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.