കളമശേരി: ഏലൂർ നഗരസഭയിലെ ഒമ്പതാം വാർഡിൽ രണ്ടര മാസമായി കുടിവെള്ള ക്ഷാമം രൂക്ഷം. വാട്ടർ അതോറിട്ടി അടിയന്തരമായി പുതിയ പൈപ്പ് ഇടുക മാത്രമാണ് നിലവിലെ പരിഹാരം. 50 വർഷം മുമ്പ് മൂന്നോ നാലോ വീടുകൾ മാത്രമുണ്ടായിരുന്ന കാലത്ത് സ്ഥാപിച്ച പൈപ്പുകൾ മാത്രമാണിപ്പോഴുമുള്ളത്. വലിയ പൈപ്പ് സ്ഥാപിച്ചാൽ മാത്രമേ ജലക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയൂവെന്ന് നാട്ടുകാർ പറഞയുന്നു. റോഡ് ടാറിംഗ് നടക്കാനിരിക്കെ അതിനു മുന്നോടിയായി പൈപ്പിടൽ ജോലികൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.