കൊച്ചി: പൊതുസേവന കേന്ദ്രങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഓൺലൈൻ കേന്ദ്രങ്ങളെ നിയമനിർമ്മാണത്തിലൂടെ നിയന്ത്രിക്കണമെന്ന് ഭാരതീയ കോമൺ സർവ്വീസ് സംഘ് (ബി.എം.എസ്) എറണാകുളം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

ബി.എം.എസ് ജില്ലാസെക്രട്ടറി ധനീഷ് നീറിക്കോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോബുലാൽ ആശംസകളർപ്പിച്ചു. ഭാരവാഹികളായി കെ.എസ്. ശ്യാംജിത്ത് (പ്രസിഡന്റ്), ചന്ദ്രാനന്ത കമ്മത്ത് (വർക്കിംഗ് പ്രസിഡന്റ് ), അതുൽഘോഷ് (വൈസ് പ്രസിഡന്റ് ), കെ.പി. പ്രദീപ്കുമാർ (ജനറൽ സെക്രട്ടറി), സി.എ. മധു (ജോയിന്റ് സെക്രട്ടറി), ഷൈബ സന്തോഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.