vallath
പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനപരിപാടിയിൽ പി.ബി. പ്രിയങ്ക പ്രഭാഷണം നടത്തുന്നു

പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനത്തിൽ എളമക്കര ഭവൻസ് വിദ്യാമന്ദിറിലെ അദ്ധ്യാപികയും യോഗയിൽ ദേശീയ മെഡൽജേതാവും ഫിറ്റ്‌നസ് പരിശീലകയുമായ പി.ബി. പ്രിയങ്ക പ്രഭാഷണം നടത്തി. നാടൻപാട്ട് കലാകാരി സുനിത ബാവപ്പടിയെ ആദരിച്ചു. വനിതാവേദി കൺവീനർ സുജ സജീവൻ, മുൻവിദ്യാഭ്യാസ ഓഫീസർ എം.കെ. സീത, അദ്ധ്യാപികമാരായ ലിസി പൗലോസ്, അനിത നോബി, എഴുത്തുകാരി സ്വാതിലക്ഷ്‌മി, ജാനെറ്റ് ഫ്രാൻസിസ്, വായനശാല പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ് എന്നിവർ സംസാരിച്ചു.