കൊച്ചി: കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സിന്റെ വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിനം ആഘോഷിച്ചു. ഡോ. ഷാഹിദ കൊച്ചുമുഹമ്മദ് മുഖ്യാതിഥിയായും മുൻമേയർ സൗമിനി ജെയിൻ വിശിഷ്ഠാതിഥിയായും പങ്കെടുത്തു. കെ.എം.സി.സി വിമൻസ് വിംഗ് പ്രസിഡന്റ് മഞ്ജു അൻവർ അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് സഹീർ, യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് ഭരത്, വിമൻസ് വിംഗ് ജനറൽ സെക്രട്ടറി നാദിയ ആഷിക്, ട്രഷറർ നിർമ്മല രമേഷ് എന്നിവർ പ്രസംഗിച്ചു.