chicken

കൊച്ചി: കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കേരള ചിക്കൻ പദ്ധതി വിജയപഥത്തിൽ. 7 മാസം മുമ്പ് 50 കോടിയായിരുന്ന വിറ്റുവരവ് 75 കോടി പിന്നിട്ടു. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള ചിക്കൻ വിപണന കേന്ദ്രത്തിലൂടെ വിൽക്കുന്ന ഇറച്ചിക്കോഴി ഏത് ഫാമിൽ ഉത്പാദിപ്പിക്കുന്നതാണെന്ന വിവരം അറിയാൻ ഉപഭോക്താക്കൾക്ക് കഴിയുമെന്ന പ്രത്യേകതയുമുണ്ട്.പുതുതായി പ്രഖ്യാപിച്ച 100 ദിന പദ്ധതിയിൽ ആലപ്പുഴ, മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിൽക്കൂടി കേരള ചിക്കൻ പദ്ധതി വ്യാപിപ്പിക്കും.

ഇതിനായി 15 കോടി കുടുംബശ്രീ വകയിരുത്തിയിട്ടുണ്ട്.

2019ൽ ആണ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. കുടുംബശ്രീ അംഗങ്ങൾക്ക് വരുമാനം സൃഷിടിക്കുകയെന്ന ആശയത്തോടെ ആരംഭിച്ച പദ്ധതിയിൽ 400 കുടുംബശ്രീ അംഗങ്ങൾ പങ്കാളികളാണ്. തമിഴ്നാട്ടിൽ നിന്ന് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ എത്തിച്ച് കുടുംബശ്രീ കർഷകർക്ക് കൈമാറും. ആവശ്യമായ സൗകര്യങ്ങൾ കുടുംബശ്രീ മിഷൻ നൽകും. ഒരുകിലോ കോഴിയിറച്ചി വിറ്രാൽ കച്ചവടക്കാർക്കും കർഷകർക്കും 10 മുതൽ 13 രൂപ വരെ ലാഭം ലഭിക്കും.

6

ആറ് ജില്ലകളിലാണ് കേരള ചിക്കൻ പദ്ധതി. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിലായി 260 ഫാമുകളും 94 വിപണന കേന്ദ്രങ്ങളുമുണ്ട്.

" വലിയ തിരക്കാണ് കേരള ചിക്കൻ സ്റ്റാളുകളിലുള്ളത്. എത്തിക്കുന്ന കോഴികൾ ഉച്ചയോടെ തീർന്നു പോകുന്ന അവസ്ഥയുണ്ട്. കടകളിൽ നിന്നും 400 കോഴികളെ വരെ ഒരു ദിവസം വില്ക്കുന്നുണ്ട്."

കിരൺ സുഗതൻ

മാർക്കറ്റിംഗ് മാനേ‌ജർ

കേരള ചിക്കൻ