കൊച്ചി: മികച്ച തൊഴിലിടമെന്ന അംഗീകാരം രണ്ടാം തവണയും ഇൻഫോപാർക്ക് ആസ്ഥാനമായ സോഫ്‌റ്റ്‌വെയർ വികസന സ്ഥാപനമായ ഫിൻജെന്റ് കരസ്ഥമാക്കി. 200 ലധികം ഉദ്യോഗാർത്ഥികളെയാണ് 2021ൽ ഫിൻജെന്റ് റിക്രൂട്ട് ചെയ്തത്. 100 തസ്തികകളിലേക്ക് കൂടി നിയമനം നടത്തും.
ജോലിക്ക് അനുകൂലമായ സാഹചര്യങ്ങൾ വിലതിരുത്തുന്ന ആഗോള ഏജൻസിയാണ് അംഗീകാരം നൽകുന്നത്. മികച്ച തൊഴിൽ സാഹചര്യം കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് 'ഗ്രേറ്റ് പ്ലെയ്‌സ് ടു വർക്ക്' സർട്ടിഫിക്കേഷനെന്ന് ഫിൻജെന്റ് സി.ഇ.ഒയും ഡയറക്ടറുമായ വർഗീസ് സാമുവൽ പറഞ്ഞു.