കളമശേരി: അഖിലേന്ത്യ കിസാൻ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏലൂർ എഫ്.എ .സി.റ്റി യിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി.രാസവളങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക, കൂട്ടുവളങ്ങൾ നിരോധിക്കാനുള്ള നീക്കങ്ങൾ ഉപേക്ഷിക്കുക, വളങ്ങളുടെ ലഭ്യത ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന സെക്രട്ടറി മാത്യു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.വി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം ദിനകരൻ, കെ.എം. യൂസഫ്, കെ.എസ് സുധി , എം.റ്റി. നിക്സൺ, കെ.കെ സുബ്രഹ്മണ്യൻ, പി.കെ. സുരേഷ്, എസ്. ബിജു , പി.എ. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.