ആലുവ: അന്തർദ്ദേശീയ വനിതാദിനം വിവിധ പരിപാടികളോടെ തോട്ടുമുഖം ശ്രീനാരായണഗിരി എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളോടു പൊരുതി ജീവിതം അർത്ഥസമ്പുഷ്ടമാക്കിയ കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ശ്രീനാരായണഗിരിയിലെ സേവിക മണി എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ആർ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.നാസി, പത്മിനി, തസ്ലീമ ജമാൽ, ഷാഹിന ഷമീർ, രമ്യ വിജയൻ, പി.കെ. അബ്ദു, ഷേർളി ഭായ്, കെ.ബി. രഞ്ജു, ആയിഷ ബീവി തുടങ്ങിയവർ സംസാരിച്ചു.